വാ​ക്സി​നേ​ഷ​നു തി​ര​ക്ക്: കൂടുതൽ പോ​ലീ​സിനെ വിന്യസിക്കും
വാ​ക്സി​നേ​ഷ​നു തി​ര​ക്ക്: കൂടുതൽ  പോ​ലീ​സിനെ വിന്യസിക്കും
Wednesday, May 5, 2021 1:38 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ആ​​വ​​ശ്യ​​മാ​​യ പോ​​​ലീ​​​സു​​കാ​​രെ ഉ​​​റ​​​പ്പാ​​​ക്ക​​ണ​​മെ​​ന്ന് ഡി​​​ജി​​​പി​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ തി​​​ര​​​ക്ക് കൂ​​​ടു​​​ന്നെ​​​ന്ന വാ​​​ര്‍​ത്ത​​​ക​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.

സം​​​സ്ഥാ​​​ന​​​ത്ത് സ്‌​​​പോ​​​ട്ട് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ നി​​​ര്‍​ത്തി​​​യ​​​തോ​​​ടെ വാ​​​ക്സി​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ തി​​​ര​​​ക്കു നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ന്‍​കൂ​​​ട്ടി ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​വ​​​ര്‍​ക്കാ​​​ണ് ഇ​​​പ്പോ​​​ള്‍ വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കു​​​ന്ന​​​തെ​​​ന്നും സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സ്റ്റേ​​​റ്റ് അ​​​റ്റോ​​​ര്‍​ണി വ്യ​​​ക്ത​​​മാ​​​ക്കി.


എ​​​ന്നാ​​​ല്‍ സ്‌​​​പോ​​​ട്ട് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ നി​​​ര്‍​ത്തി​​​യ​​​ശേ​​​ഷ​​​വും വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ തി​​​ര​​​ക്കു​​​ണ്ടാ​​​യെ​​​ന്ന് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു. തി​​​ര​​​ക്ക് അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യാ​​​ല്‍ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ എ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​നു ത​​​ന്നെ തി​​​രി​​​ച്ച​​​ടി​​​യാ​​​കും. കോ​​​വി​​​ഡി​​​ന്‍റെ സൂ​​​പ്പ​​​ര്‍ സ്പ്രെ​​​ഡി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​മെ​​ന്നും ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.