സംസ്ഥാനത്ത് 27,487 പേർക്കു കോവിഡ്
Tuesday, May 11, 2021 1:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 27,487 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. പരിശോധനയുടെ എണ്ണം കുറഞ്ഞതിനാലാണ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 27.56 ശതമാനമാണ്. 31,209 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.
രോഗബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നത് ഏറെ ദിവസങ്ങൾക്കു ശേഷമാണ്. 65 മരണംകൂടി സ്ഥിരീകരിച്ചു. ആകെ മരണം 5,879 ആയി. 114 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 4,19,726 പേർ നിലവിൽ ചികിത്സയിലുണ്ട്.