ക്രൈസ്തവരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം: ലെയ്റ്റി കൗണ്‍സില്‍
Wednesday, May 12, 2021 1:24 AM IST
കൊച്ചി: ക്രൈസ്തവവിശ്വാസം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ ഭരണഘടനാപരമായ തുല്യ അവകാശം നിഷേധിച്ചിരിക്കുന്ന ദളിത് ക്രൈസ്തവര്‍ക്കും സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിവിധ കത്തോലിക്ക- ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നീതി നടപ്പിലാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന ഇതര ക്രൈസ്തവ വിഭാഗങ്ങളും ഇന്ത്യയിലുണ്ട്. ഇവരോടും ഭരണ ഉദ്യോഗസ്ഥ മേഖലകളുള്‍പ്പെടെ എല്ലാ തലങ്ങളിലും നീതിപൂര്‍വമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്കാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.