ഹമാസ് റോക്കറ്റാക്രമണം; ഇസ്രയേലിൽ മലയാളി യുവതി കൊല്ലപ്പെട്ടു
Wednesday, May 12, 2021 2:10 AM IST
ചെറുതോണി: ഇസ്രയേലിനെതിരേ ഗാസയിലെ ഹമാസ് തീവ്രവാദികൾ നടത്തിയ റോക്കറ്റാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) ആണു മരിച്ചത്. കെയർടേക്കറായി ജോലി നോക്കിയിരുന്ന സൗമ്യ കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവേ അഷ്ക്കലോൺ നഗരത്തിലെ ഇവരുടെ താമസസ്ഥലത്ത് റോക്കറ്റ് പതിക്കുകയായിരുന്നു. ഇസ്രയേലിലുള്ള ബന്ധുവാണ് മരണവിവരം അറിയിച്ചത്.
കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെംബർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ്. ഏഴു വർഷമായി ഇസ്രയേലിലാണ്. രണ്ടു വർഷം മുൻപാണ് നാട്ടിൽ വന്നത്.
ഏക മകൻ അഡോണ്‍.