ന​ഴ്സു​മാ​ര്‍​ക്ക് 10 കോ​ടി​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പു​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ ഐ​എ​ച്ച്എം
ന​ഴ്സു​മാ​ര്‍​ക്ക് 10 കോ​ടി​യു​ടെ  സ്‌​കോ​ള​ര്‍​ഷി​പ്പു​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ ഐ​എ​ച്ച്എം
Thursday, May 13, 2021 1:19 AM IST
കൊ​​​ച്ചി: ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹെ​​​ല്‍​ത്ത് ആ​​​ന്‍​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് (ഐ​​​എ​​​ച്ച്എം) ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള 1,000 ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും, ന​​​ഴ്സു​​​മാ​​​ര്‍​ക്കും 10 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ ന​​​ല്‍​കും. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി കാ​​​ല​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നും, പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യ്ക്കു​​​മു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യാ​​​ണ് ഇ​​​ത്.

ത​​​ങ്ങ​​​ള്‍​ക്ക് സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ള്ള ഗേ​​​റ്റ് വേ ​​​ടു ഗ്ലോ​​​ബ​​​ല്‍ ന​​​ഴ്സിം​​​ഗ് എ​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ല്‍ ചേ​​​രു​​​ന്ന​​​വ​​​ര്‍​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യെ​​​ന്ന് ഐ​​​എ​​​ച്ച്എം സ്ഥാ​​​പ​​​ക​​​നും, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ബി​​​ജോ പ​​​റ​​​ഞ്ഞു. സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ളു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​ദ്ധ​​​തി അ​​​നു​​​സ​​​രി​​​ച്ച് കോ​​​ഴ്സി​​​ല്‍ ചേ​​​രു​​​ന്ന ഒ​​​രു ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക്ക് 2,000 ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ ഡോ​​​ള​​​ര്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പാ​​​യി ല​​​ഭി​​​ക്കും.


ഗേ​​​റ്റ് വേ ​​​ടു ഗ്ലോ​​​ബ​​​ല്‍ ന​​​ഴ്സിം​​​ഗ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​മേ​​​രി​​​ക്ക, കാ​​​ന​​​ഡ, യു​​​കെ, അ​​​യ​​​ര്‍​ല​​​ൻ​​​ഡ്, യൂ​​​റോ​​​പ്പ്, ഓ​​​സ്ട്രേ​​​ലി​​​യ, ന്യൂ​​​സി​​​ലാ​​​ൻ​​​ഡ് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​ക്കു ശേ​​​ഷം സാ​​​ധാ​​​ര​​​ണ നി​​​ല കൈ​​​വ​​​രി​​​ക്കു​​​മ്പോ​​​ള്‍ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​വും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.ihm.edu.au എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലോ [email protected] എ​​​ന്ന മെ​​​യി​​​ല്‍ ഐ​​​ഡി​​​യി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.