‘അ​ക്വേ​റി​യം’ സി​നി​മ​യു​ടെ റി​ലീ​സിം​ഗിനു സ്റ്റേ
‘അ​ക്വേ​റി​യം’ സി​നി​മ​യു​ടെ റി​ലീ​സിം​ഗിനു സ്റ്റേ
Thursday, May 13, 2021 1:20 AM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യെ​​​യും വൈ​​​ദി​​​ക​​​രെ​​​യും ക​​​ന്യാ​​​സ്ത്രീ​​​ക​​​ളെ​​​യും മോ​​​ശ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ച ‘അ​​​ക്വേ​​​റി​​​യം’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ ഒ​​​ടി​​​ടി റി​​​ലീ​​​സ്‌ ഹൈ​​​ക്കോ​​​ട​​​തി ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു സ്റ്റേ ​​​ചെ​​​യ്തു.

ക​​​ന്യാ​​​സ്ത്രീ​​​ക​​​ളെ അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ളു​​​ള്ള സി​​​നി​​​മ റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​​ത് മ​​​ത​​​വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ക​​​ത്തോ​​​ലി​​​ക്ക​​​സ​​​ഭ​​​യെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കോ​​​ത​​​മം​​​ഗ​​​ലം കോഴിപ്പി​​​ള്ളി എ​​​സ്ഡി പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഹൗ​​​സി​​ലെ സി​​​സ്റ്റ​​​ര്‍ ജോ​​​സി​​​യ, എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് റീ​​​ത്താ​​​സ് കോ​​​ണ്‍​വ​​ന്‍റി​​ലെ സി​​​സ്റ്റ​​​ര്‍ കെ.​​​ജി. മേ​​​രി എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഹ​​​ര്‍​ജി​​​യി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ള്‍​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടെ​​​ന്നു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വി​​​ല​​​യി​​​രു​​​ത്തി.


കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍, സെ​​​ന്‍ട്ര​​​ല്‍ ബോ​​​ര്‍​ഡ് ഓ​​​ഫ് ഫി​​​ലിം സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍, റീ​​​ജ​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഓ​​​ഫ് ഫി​​​ലിം സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ള്‍​ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​യ്‌ക്കു​​​ന്ന​​​തി​​​നു കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഹ​​​ര്‍​ജി മേ​​​യ് 20നു ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.