ഗൗരി​യ​മ്മ​യു​ടെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്യും
ഗൗരി​യ​മ്മ​യു​ടെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്യും
Thursday, May 13, 2021 1:20 AM IST
ആ​​ല​​പ്പു​​ഴ: ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ന്ത​​രി​​ച്ച വി​​പ്ല​​വ​​നാ​​യി​​ക കെ.​​ആ​​ർ. ഗൗ​​രി​​യ​​മ്മ​​യു​​ടെ ചി​​താ​​ഭ​​സ്മം വ​​ർ​​ക്ക​​ല പാ​​പ​​നാ​​ശി​​നി​​യി​​ൽ നി​​മ​​ജ്ജനം ചെ​​യ്യും.

സം​​സ്കാ​​ര ക​​ർ​​മ​​ങ്ങ​​ൾ ന​​ട​​ത്തി​​യ വ​​ലി​​യ​​ചു​​ടു​​കാ​​ട്ടി​​ൽ എ​​ത്തി​​യ ഗൗ​​രി​​യ​​മ്മ​​യു​​ടെ സ​​ഹോ​​ദ​​രീ​​ പു​​ത്രി പി.​​സി. ബീ​​നാ​​കു​​മാ​​രി​, മ​​റ്റൊ​​രു സ​​ഹോ​​ദ​​രി​​യു​​ടെ ചെ​​റു​​മ​​ക​​ൾ സോ​​ഫി ബാ​​ബു, ബ​​ന്ധു​​വാ​​യ അ​​നി​​ൽ, ജെഎസ്എസ്‌ നേ​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ ചി​​താ​​ഭ​​സ്മം ഏ​​റ്റു​​വാ​​ങ്ങി. ആ​​ചാ​​ര​​പ്ര​​കാ​​ര​​മു​​ള്ള ച​​ട​​ങ്ങു​​ക​​ൾ​​ക്കു ശേ​​ഷം മ​​ണ്‍​കു​​ട​​ത്തി​​ലാ​​ക്കി ചു​​വ​​ന്ന​​പ​​ട്ടി​​ൽ പൊ​​തി​​ഞ്ഞ് സ്വീ​​ക​​രി​​ച്ച് ഗൗ​​രി​​യ​​മ്മ താ​​മ​​സി​​ച്ചി​​രു​​ന്ന ചാ​​ത്ത​​നാ​​ട്ടെ ക​​ള​​ത്തി​​ൽ​​പ​​റ​​ന്പി​​ൽ വീ​​ട്ടു​​മു​​റ്റ​​ത്തെ പ്ലാ​​വി​​ൽ കെ​​ട്ടി.


ഒ​​ന്പ​​തു ദി​​വ​​സ​​ങ്ങ​​ൾ​​ക്കുശേ​​ഷം വ​​ർ​​ക്ക​​ല പാ​​പനാ​​ശി​​നി​​യി​​ൽ ചി​​താ​​ഭ​​സ്മം ഒ​​ഴു​​ക്കു​​മെ​​ന്നു പി.​​സി. ബീ​​നാ​​കു​​മാ​​രി പ​​റ​​ഞ്ഞു. തീ​​യ​​തി പി​​ന്നീ​​ടു തീ​​രു​​മാ​​നി​​ക്കും. അ​​ഞ്ചി​​നു കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡം പാ​​ലി​​ച്ച് സ​​ഞ്ച​​യ​​നം ന​​ട​​ത്തും. കെ.​​ആ​​ർ. ഗൗ​​രി​​യ​​മ്മ മ​​ര​​ണ​​ശേ​​ഷം ഒ​​രു​​ത​​ര​​ത്തി​​ലു​​ള്ള ച​​ട​​ങ്ങു​​ക​​ളും ന​​ട​​ത്തു​​ന്ന​​തി​​നെ കു​​റി​​ച്ചു പ​​റ​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നും ബീ​​നാ​​കു​​മാ​​രി പ​​റ​​ഞ്ഞു. കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ ആ​​ഗ്ര​​ഹ​​പ്ര​​കാ​​ര​​മാ​​ണ് ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്. വ​​ലി​​യ​​ചു​​ടു​​കാ​​ട്ടി​​ൽ മ​​താ​​ചാ​​ര​​പ്ര​​കാ​​ര​​മു​​ള്ള ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ക്കു​​ന്ന​​തും ഇ​​താ​​ദ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.