ഓൺലൈൻ പെയിന്റിംഗ് മത്സരം
Saturday, May 15, 2021 12:49 AM IST
കോട്ടയം: ദർശന കൾച്ചറൽ സെന്ററും വര ആർട്ട് ഗാലറിയും സംയുക്തമായി ഹൈസ്കൂൾ, പ്ലസ് ടു/കോളജ് വിദ്യാർഥികൾക്കായി ‘കോവിഡ് കാല ലോകം, അതിജീവന കാലം’എന്ന വിഷയത്തിൽ പെയിന്റിംഗ് മത്സരം നടത്തുന്നു. കോളജ് വിദ്യാർഥികൾക്ക് ഡിജിറ്റൽ പെയിന്റിംഗും ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികൾക്ക് ഏതു മീഡിയവും ഉപയോഗിക്കാം.
ചിത്രങ്ങൾ 18x12 ഇഞ്ച് വലിപ്പത്തിലുള്ളതായിരിക്കും. ഇരുവിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റും സമ്മാനിക്കും.
സ്വയം സാക്ഷ്യപ്പെടുത്തിയ ചിത്രങ്ങളുടെ സ്കാൻ ചെയ്ത ജെപിജി/ഡിജിറ്റൽ ഫയലുകൾ മേയ് 31-നു മുന്പായി [email protected] എന്ന ഇ-മെയിലിൽ അയച്ചുതരണമെന്നു ദർശന ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിലും വര ഗാലറി ക്യൂറേറ്റർ മാത്യൂസ് ഓരത്തേലും അറിയിച്ചു. ഫോൺ: 9387073135