മുൻ ഡെപ്യൂട്ടി സ്പീക്കർ ഹംസക്കുഞ്ഞ് അന്തരിച്ചു
മുൻ ഡെപ്യൂട്ടി സ്പീക്കർ ഹംസക്കുഞ്ഞ് അന്തരിച്ചു
Saturday, May 15, 2021 1:44 AM IST
കൊ​​ച്ചി: ഏ​​ഴാം നി​​യ​​മ​​സ​​ഭ​​യി​​ലെ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​റും കൊ​​ച്ചി കോ​​ര്‍പ​​റേ​​ഷ​​ൻ മു​​ൻ മേ​​യ​​റു​​മാ​​യി​​രു​​ന്ന കെ.​​എം. ഹം​​സ​​ക്കു​​ഞ്ഞ് (84) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നു വ്യാ​​ഴാ​​ഴ്ച രാ​​ത്രി ഒ​​മ്പ​​ത​​ര​​യോ​​ടെ ‌‌എ​​സ്ആ​​ര്‍എം റോ​​ഡി​​ലെ വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ക​​ബ​​റ​​ട​​ക്കം ഔദ്യോഗിക ബഹുമതികളോടെ ന​​ട​​ത്തി. ഭാ​​ര്യ: ന​​സീ​​സ, മ​​ക്ക​​ള്‍: മും​​താ​​സ്, മു​​ഹ​​മ്മ​​ദ് (കു​​ഞ്ഞു​​മോ​​ന്‍). മ​​രു​​മ​​ക്ക​​ള്‍: പ​​രേ​​ത​​നാ​​യ വ​​ലി​​യ​​വീ​​ട്ടി​​ല്‍ സി​​ദ്ധി​​ക്, റാ​​സി​​യ.


1982 ല്‍ ​​മ​​ട്ടാ​​ഞ്ചേ​​രി​​യി​​ല്‍നി​​ന്നു മു​​സ്ലിം ​​ലീ​​ഗ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചു നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​റാ​​യി. 1986 വ​​രെ ഈ ​​പ​​ദ​​വി​​യി​​ൽ തു​​ട​​ർ​​ന്നു. പി​​ന്നീ​​ടു സി​​പി​​ഐ​​യി​​ല്‍ ചേ​​ര്‍ന്ന ഇ​​ദ്ദേ​​ഹം 87 ല്‍ ​​പൊ​​ന്നാ​​നി​​യി​​ല്‍നി​​ന്നു നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​വ​​സാ​​ന കാ​​ല​​ത്ത് എ​​ൻ​​സി​​പി​​യി​​ലാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.