18 ന് മു​ക​ളി​ലു​ള്ള​വ​ർക്കു വാ​ക്സി​ൻ ഇ​ന്നു​ മു​ത​ൽ
18 ന് മു​ക​ളി​ലു​ള്ള​വ​ർക്കു വാ​ക്സി​ൻ ഇ​ന്നു​ മു​ത​ൽ
Monday, May 17, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 18നും 45​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ൻ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. കോ​​​വി​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് കു​​​ത്തി​​​വ​​​യ്പ് ന​​​ൽ​​​കു​​​ക. സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​ല്ല.

ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​മു​​​ള്ള​​​വ​​​ർ, പ്ര​​​മേ​​​ഹ​​​ബാ​​​ധി​​​ത​​​ർ, വൃ​​​ക്ക, ക​​​ര​​​ൾ, രോ​​​ഗി​​​ക​​​ൾ തു​​​ട​​​ങ്ങി 20 ത​​​രം ​രോ​​​ഗ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണു മു​​​ൻ​​​ഗ​​​ണ​​​ന. ഇ​​വ​​ർ ഡോ​​​ക്ട​​​റു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം സ​​​ഹി​​​ത​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.


വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ 18നും 45​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. വാ​​​ക്സി​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച സ​​​ന്ദേ​​​ശം മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ ല​​​ഭി​​​ക്കും. സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​വ​​​ർ മാ​​​ത്രം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​യാ​​​ൽ മ​​​തി. അ​​​പ്പോ​​​യി​​​ന്‍റ്മെ​​​ന്‍റ് എ​​​സ്എം​​​എ​​​സ്, ആ​​​ധാ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റ് അം​​​ഗീ​​​കൃ​​​ത തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ, അ​​​നു​​​ബ​​​ന്ധ​​​രോ​​​ഗ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ ഹാ​​​ജ​​​രാ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.