‘സമുദ്രോപരിതലത്തിലെ ചൂട് കൂടിയത് പ്രളയത്തിനു കാരണമായി’
Friday, June 11, 2021 1:03 AM IST
കൊച്ചി: ആഗോളതാപനം മൂലമുള്ള സമുദ്രോപരിതല താപനില വര്‍ധനയാണ് കേരളത്തില്‍ സമീപകാലങ്ങളിലുണ്ടായ പ്രളയത്തിനും കടലാക്രമണങ്ങള്‍ക്കും കാരണമെന്ന് പ്രമുഖ സമുദ്രപരിസ്ഥിതി ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്സസ് ആന്‍ഡ് ഇക്കോളജി മുന്‍ ഡയറക്ടറുമായ ഡോ. വി.എന്‍. സജീവന്.
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ ലോക സമുദ്ര ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേമ്പനാട് കായലിന്റെ ആഴത്തിലും ജലസംഭരണ ശേഷിയിലുമുണ്ടായ വ്യതിയാനം മധ്യകേരളത്തില്‍ പ്രളയം രൂക്ഷമാകാന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.