മുല്ലപ്പെരിയാര്‍: വീട്ടുമുറ്റത്ത് സേവ് കേരള സമരം
Friday, June 11, 2021 1:38 AM IST
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന് ചെയ്യണമെന്നാവശ്യപ്പെട്ടു സേവ് കേരള ബ്രിഗേഡിന്റെ നേതൃത്വത്തില്‍ വീട്ടുമുറ്റങ്ങളിൽ സമരം സംഘടിപ്പിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ജലനിരപ്പ് 130 അടിയായി താഴ്ത്തണമെന്നുമാണ് സമരത്തിന്റെ ആവശ്യം. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയില്‍ വരെ കേസുമായി പോയ അഡ്വ. റസല്ജോയിയുടെ നേതൃത്വത്തിലായിരുന്നു സമരം.