മോണ്‍. സി.ജെ. വര്‍ക്കിയുടെ ജന്മശതാബ്ദി ആഘോഷിച്ചു
Friday, June 11, 2021 1:38 AM IST
താമരശേരി: എംഎസ്എംഐ സഭാ സ്ഥാപകന്‍ മോണ്‍. സി.ജെ. വര്‍ക്കി (വര്ക്കിയച്ചന്) യുടെ ജന്മശതാബ്ദി ആഘോഷിച്ചു. കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റില്‍ വര്‍ക്കിയച്ചന്റെ കബറിടത്തില്‍ നടന്ന പ്രാര്‍ഥനയ്ക്കുശേഷം താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാർമികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.
കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സഹകാർമികത്വം വഹിച്ച് ദിവ്യബലിമധ്യേ വചനസന്ദേശം നല്കി. കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീർഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഫാ. അര്ജുന് എന്നിവര്‍ സഹകാർമികരായിരുന്നു.
അനുസ്മരണ സമ്മേളനം മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഫിന്‍സി അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കല്‍, ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ശാലോം ടിവി സ്ഥാപകന്‍ ഷെവ. ബെന്നി പുന്നത്തറ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ലൂസി ജോസ് സ്വാഗതവും സിസ്റ്റര്‍ എല്‍സിസ് മാത്യു നന്ദിയും പറഞ്ഞു.
സമ്മേളന ശേഷം വര്‍ക്കിയച്ചന്റെ ശതാബ്ദി സ്മരണയ്ക്കായി എംഎസ്എംഐ ജനറലേറ്റ് അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.