സംസ്ഥാനത്ത് 14,424 പേർക്കു കോവിഡ്
Friday, June 11, 2021 1:38 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 14,424 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ ഉയർന്ന നിലയിൽ തുടരുന്നു. ഇന്നലെ 194 മരണം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 13.45 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാന്പിളുകൾ പരിശോധിച്ചു. ആകെ മരണം 10,631 ആയി.
ഇന്നലെ 17,994 പേർ രോഗമുക്തി നേടി. 1,35,298 പേരാണു നിലവിൽ ചികിത്സയിലുള്ളത്. 62 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു.