ഉൾവനത്തിലെ ആദിവാസി കോളനികളിൽ ആറുമാസത്തിനകം വൈദ്യുതി എത്തിക്കാൻ പദ്ധതി
Saturday, June 12, 2021 1:17 AM IST
തിരുവനന്തപുരം: ഇനിയും വൈദ്യുതി എത്തിക്കാനാകാത്ത ഉൾ വനത്തിലെ ആദിവാസി കോളനികളിൽ ആറുമാസത്തിനകം വൈദ്യുതി എത്തിക്കാൻ കർമ പദ്ധതി തയാറാക്കും. ഇതു സംബന്ധിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പട്ടികജാതി വർഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണനുമായി ചർച്ച നടത്തി.
ഉചിതമായ സാങ്കേതിക വിദ്യയിലൂടെ വൈദ്യുതി എത്തിക്കാൻ മന്ത്രി നിർദേശം നൽകി. ഇതിലേക്കായി വിവിധ വകുപ്പു സെക്രട്ടറിമാർ അടങ്ങിയ സംസ്ഥാന സമിതിയും ജില്ലാ കളക്ടർ അധ്യക്ഷനായും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും ജില്ലാ ട്രൈബൽ ഓഫീസർമാരും അടങ്ങിയ ജില്ലാകമ്മിറ്റികളും രൂപീകരിക്കാൻ മന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനമായി.