കെ. സുധാകരൻ 16നു ചുമതലയേൽക്കും
Saturday, June 12, 2021 1:46 AM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ 16നു ചുമതലയേൽക്കും.
രാവിലെ 11ന് ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരും അന്നു ചുമതലയേൽക്കും. പി.ടി. തോമസ്, ടി. സിദ്ധിഖ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. കൊടിക്കുന്നിൽ സുരേഷിനെ നിലനിർത്തിയിരുന്നു. കണ്ണൂരിൽനിന്നു നാളെ വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തും.