വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​തെ ല​ക്ഷ​ദ്വീ​പ് വി​ദ്യാ​ര്‍​ഥി​ക​ള്‍
Sunday, June 13, 2021 12:59 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് രോ​​​ഗ​​​വ്യാ​​​പ​​​ന​ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ പ​​രീ​​​ക്ഷ​​​ക​​​ള്‍ വൈ​​​കു​​​ന്ന​​തി​​നാ​​ൽ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നാ​​​കാ​​​തെ ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍. കേ​​ര​​ള​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​യി ത​​​ങ്ങു​​​ന്ന ത​​ങ്ങ​​ൾ​​ക്കു താ​​​മ​​​സം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന​​​താ​​​യി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​റ​​​യു​​ന്നു.

കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ല്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളൊ​​​ന്നും നി​​ല​​വി​​ൽ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നി​​​ല്ല. വീ​​​ടു​​​ക​​​ള്‍ വാ​​​ട​​​ക​​​യ്‌​​​ക്കെ​​​ടു​​​ത്താ​​​ണു മി​​​ക്ക വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു മാ​​​ത്ര​​​മാ​​​യി ഒ​​​രോ​​​രു​​​ത്ത​​​ര്‍​ക്കും പ്ര​​​തി​​​മാ​​​സം 5,000 രൂ​​​പ​​​യ്ക്കു​​​മേ​​​ല്‍ വേ​​​ണ്ടി​​വ​​​രു​​​ന്ന​​താ​​യും ഇ​​തു വ​​​ലി​​​യ അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ​​​​യാ​​​ണ് സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും ല​​​ക്ഷ​​​ദ്വീ​​​പ് സ്റ്റു​​​ഡ​​​ന്‍​സ് ക​​​ള​​​ക്ടീ​​​വ് ക​​​ണ്‍​വീ​​​ന​​​ര്‍​മാ​​​രാ​​​യ ഹ​​​ഫീ​​​സ, ഫ​​​തീ​​​ന, അ​​​ഫ്രീ​​​ദ, മ​​​ന​​​സൂ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു സ​​​മ​​​ര്‍​പ്പി​​​ച്ച നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ഭൂ​​​രി​​​ഭാ​​​ഗം കു​​​ട്ടി​​​ക​​​ള്‍​ക്കും ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​നം സാ​​​ധ്യ​​​മാ​​​കു​​​ന്നി​​​ല്ല. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന യു​​​ജി, പി​​​ജി പ​​​രീ​​​ക്ഷ​​​ക​​​ൾ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ മാ​​​ന​​​സി​​​ക പി​​​രി​​​മു​​​റു​​​ക്ക​​​ത്തി​​​ന് ആ​​​ക്കം​​​കൂ​​​ട്ടു​​ന്നു. ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍നി​​​ന്നു​​ള്ള ക​​​പ്പ​​​ൽ സ​​ർ​​വീ​​സു​​​ക​​​ള്‍ കു​​റ​​ഞ്ഞ​​ത് പ​​​രീ​​​ക്ഷാ​​സ​​​മ​​​യ​​​ത്തു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ യാ​​​ത്ര​​​ക​​​ള്‍​ക്കും ത​​​ട​​​സ​​​മാ​​​യി. നേ​​​ര​​​ത്തെ ക​​​വ​​​ര​​​ത്തി​​​യി​​​ല്‍ പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​ത്ത​​വ​​ണ ഒ​​​രു സെ​​​ന്‍റ​​​ര്‍ പോ​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍ ഇ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.