ബിജെപി നേതാക്കൾ മരംമുറിക്കൽ നടന്ന സ്ഥലങ്ങൾ ഇന്നു സന്ദർശിക്കും
Monday, June 14, 2021 1:11 AM IST
തിരുവനന്തപുരം: മരംമുറി അഴിമതിക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന നേതാക്കൾ ഇന്നു മരംമുറിക്കൽ നടന്ന സ്ഥലങ്ങൾ സന്ദർശിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അറിയിച്ചു. പത്തനംതിട്ട, കാസർഗോഡ്, തൃശൂർ, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലെ സ്ഥലങ്ങളിലാണ് നേതാക്കൾ എത്തുക.
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പത്തനംതിട്ട ജില്ലയിലും ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തൃശൂരിലും സന്ദർശനം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് കാസർഗോഡും വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ എറണാകുളം, ഇടുക്കി ജില്ലകളിലെ സ്ഥലങ്ങളിലും സന്ദർശനം നടത്തും.