ശബരിമല മേൽശാന്തി നിയമനം: അപേക്ഷാ തീയതി നീട്ടി
Wednesday, June 16, 2021 1:32 AM IST
തിരുവനന്തപുരം: അടുത്ത തീർഥാടന കാലം മുതൽ ശബരിമല മേൽശാന്തി, മാളികപ്പുറം മേൽശാന്തി നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ ഒന്പതുവരെ നീട്ടി. ഈമാസം 25 വരെയുണ്ടായിരുന്ന തീയതിയാണ് അടുത്തമാസത്തേയ്ക്കു നീട്ടിയത്.