ലോ​ക്ഡൗ​ണ്‍: ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വേത​നം ന​ൽ​കും
Wednesday, June 16, 2021 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ഡൗ​​​ണി​​​നു മു​​​ൻ​​​പു​​​ള്ള ഹാ​​​ജ​​​രി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും ലോ​​​ക്ഡൗ​​​ണ്‍ കാ​​​ല​​​ത്തെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള ദി​​​വ​​​സ വേ​​​ത​​​ന, ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ളം ന​​​ൽ​​​കു​​​ക.

ഏ​​​പ്രി​​​ൽ 21 മു​​​ത​​​ൽ ലോ​​​ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച മേ​​​യ് എ​​​ട്ടു വ​​​രെ പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളു​​​ടെ 50 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ല​​​ധി​​​ക​​​മോ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ജോ​​​ലി​​​ക്കു ഹാ​​​ജ​​​രാ​​​യ ദി​​​വ​​​സ വേ​​​ത​​​ന- ക​​​രാ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് മു​​​ഴു​​​വ​​​ൻ പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ​​​യും വേ​​​ത​​​നം ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു ധ​​​ന​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.


50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​യ​​​വ​​​ർ​​​ക്ക് ഹാ​​​ജ​​​രാ​​​യ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ ശ​​​ന്പ​​​ളം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.