എസ്ഒഎസ് ഗ്രാമങ്ങളില്‍ അടുക്കളത്തോട്ടങ്ങള്‍ ഒരുക്കും
Wednesday, June 16, 2021 1:34 AM IST
കൊച്ചി: മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെടുന്ന കുട്ടികളുടെയും ഒറ്റപ്പെടുന്ന കുടുംബങ്ങളുടെയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജ്സ് ഓഫ് ഇന്ത്യ കേരളത്തിലെ വിവിധ പിന്നോക്ക ഗ്രാമങ്ങളിലെ വീടുകളില്‍ അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കും.
ആരോഗ്യകരമായ ഭക്ഷണത്തിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി വിഷരഹിതവും മായമില്ലാത്തതും പോഷകസമൃദ്ധവുമായ ഭക്ഷണസാധനങ്ങള്‍ അടുക്കളത്തോട്ടങ്ങളില്നിന്ന് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും.