കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ രക്തദാന ഫോറം
Thursday, June 17, 2021 12:15 AM IST
കൊച്ചി: രക്തദാനദിനത്തോടനുബന്ധിച്ചു കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ രക്തദാന ഫോറം രൂപീകരിച്ചിച്ചു. 32 രൂപതകളിൽനിന്നുമുള്ള 100ലേറെ യുവജനങ്ങൾ തൊട്ടടുത്ത ആരോഗ്യകേന്ദ്രങ്ങളിൽ രക്തം ദാനംചെയ്തു ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ എവിടെയും ആർക്കും സമീപിക്കാവുന്ന രീതിയിലാണ് ബ്ലെഡ് ഡോണേഴ്സ് ഫോറം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് എഡ്വർഡ് രാജു, ജനറൽ സെക്രട്ടറി ഷിജോ മാത്യു, ഡയറക്ടർ സ്റ്റീഫൻ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ എന്നിവർ നേത്യത്വം നൽകി. രക്തം ആവശ്യക്കാർക്ക് ബന്ധപ്പെടുക. 7559971937.