ആപ്പ് ഒഴിവാക്കി;മദ്യവിതരണം ഇന്നു മുതൽ
Thursday, June 17, 2021 12:50 AM IST
തിരുവനന്തപുരം: ലോക്ഡൗണിനെത്തുടർന്നു സംസ്ഥാനത്തു നിർത്തിവച്ച മദ്യവിതരണം ഇന്നു പുനരാരംഭിക്കും. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെയും ബാറുകളിലൂടെയുമാണു വിൽപ്പന. വിൽപ്പനശാലകൾക്കു മുന്നിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ പോലീസിനെ നിയോഗിക്കും. മന്ത്രി എം.വി. ഗോവിന്ദൻ, ബവ്കോ എംഡി യോഗേഷ് ഗുപ്ത, എക്സൈസ് കമ്മീഷണർ അനന്തകൃഷ്ണൻ എന്നിവരുമായി ഇന്നലെ നടത്തിയ ചർച്ചയിലാണു തീരുമാനം.
പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ബെവ്ക്യു ആപ്പ് ഒഴിവാക്കാൻ തീരുമാനമെടുത്തത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26നാണ് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചത്.