ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു
Friday, June 18, 2021 1:34 AM IST
തൃ​​​ശൂ​​​ർ: ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ലെ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ആ​​​ന്‍റി​​​ജ​​​ൻ ടെ​​​സ്റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ, തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ്.

കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു​​​മാ​​​ത്ര​​​മേ പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടാ​​​കൂ. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​രു​​​ടെ ആ​​​ന്‍റി​​​ജ​​​ൻ ടെ​​​സ്റ്റ് നെ​​​ഗ​​​റ്റീ​​​വാ​​​ണെ​​​ങ്കി​​​ൽ ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ ചെ​​​യ്യേ​​​ണ്ടി​​​വ​​​രും.


ലോ​​​ക്ഡൗ​​​ണ്‍ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നേ​​​ര​​​ത്തേ എം​​​ബി​​​ബി​​​എ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ത്രം ന​​​ട​​​ത്താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഇ​​​ള​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മ​​​റ്റു കോ​​​ഴ്സു​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​കൂ​​​ടി ആ​​​രം​​​ഭി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​കെ. മോ​​​ഹ​​​ന​​​ൻ അ​​​റി​​​യി​​​ച്ചു.
വിശ​​​ദ​​​മാ​​​യ പ​​​രീ​​​ക്ഷാ വി​​​വ​​​ര​​​ങ്ങ​​​ൾ www.kuhs.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.