ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​നം: എം​പി​മാ​രുടെ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Friday, June 18, 2021 1:45 AM IST
കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പ് സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ എം​​​പി​​​മാ​​​രാ​​​യ ടി.​​​എ​​​ന്‍. പ്ര​​​താ​​​പ​​​ന്‍, ഹൈ​​​ബി ഈ​​​ഡ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ല​​​ക്ഷ​​​ദ്വീ​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ധി​​​കൃ​​​ത​​​ര്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ഹ​​​ര്‍​ജി 23നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. ദ്വീ​​​പി​​​ലേ​​​ക്ക് ആ​​​രെ​​​യും പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്നി​​​ല്ലേ​​​യെ​​​ന്ന് വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി, ചി​​​ല​​​ര്‍​ക്കു മാ​​​ത്രം അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ക​​​യും എം​​​പി​​​മാ​​​ര്‍​ക്ക് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ര​​​ണ്ടു നി​​​ല​​​പാ​​​ട് പാ​​​ടി​​​ല്ലെ​​​ന്നും വാ​​​ക്കാ​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നെത്തുട​​​ര്‍​ന്നാ​​​ണ് ഹ​​​ര്‍​ജി വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.