ബാ​റു​ക​ളി​ലും ക​ണ്‍​സ്യൂ​മ​ർ​ ഫെ​ഡി​ലും മ​ദ്യ​ത്തി​ന് വി​ല കൂ​ട്ടി; ബി​വ​റേ​ജ​സി​ൽ വ​ർ​ധ​ന​യി​ല്ല
ബാ​റു​ക​ളി​ലും ക​ണ്‍​സ്യൂ​മ​ർ​ ഫെ​ഡി​ലും  മ​ദ്യ​ത്തി​ന് വി​ല കൂ​ട്ടി; ബി​വ​റേ​ജ​സി​ൽ  വ​ർ​ധ​ന​യി​ല്ല
Saturday, June 19, 2021 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ബാ​​​റു​​​ക​​​ളും ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ ഫെ​​​ഡ് ഔട്ട്‌ലറ്റു​​ക​​ളും വ​​​ഴി വി​​​ൽ​​​ക്കു​​​ന്ന മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല ഉ​​​യ​​​ർ​​​ത്തി സ​​​ർ​​​ക്കാ​​​ർ. പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ബാ​​​റു​​​ക​​​ൾ വ​​​ഴി വി​​​ൽ​​​ക്കു​​​ന്ന മ​​​ദ്യ​​​വി​​​ല​​​യി​​​ൽ 30 രൂ​​​പ മു​​​ത​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കും.

എ​​​ന്നാ​​​ൽ, ബെവ്‌കോ ഔട്ട്‌ ലറ്റു​​ക​​​ൾ വ​​​ഴി വി​​​ൽ​​​ക്കു​​​ന്ന മ​​​ദ്യ​​​വി​​​ല​​​യി​​​ൽ മാ​​​റ്റ​​​മി​​​ല്ല. ബാ​​​റു​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന മ​​​ദ്യ​​​ത്തി​​​ന്‍റെ കെ​​​യ്സി​​​ന് ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഈ​​​ടാ​​​ക്കു​​​ന്ന പ്രോ​​​ഫി​​​റ്റ് മാ​​​ർ​​​ജി​​​ൻ ഇ​​​ന​​​ത്തി​​​ൽ ഈ​​​ടാ​​​ക്കു​​​ന്ന തു​​​ക എ​​​ട്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽനി​​​ന്ന് 25 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. ക​​​ണ്‍​സ്യൂ​​​മ​​​ർ ഫെ​​​ഡി​​​ന് ന​​​ൽ​​​കു​​​ന്ന മ​​​ദ്യ​​​ത്തി​​​ന്‍റെ പ്രോ​​​ഫി​​​റ്റ് മാ​​​ർ​​​ജി​​​ൻ 20 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി​​​യും ഉ​​​യ​​​ർ​​​ത്തി. എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി അ​​​ട​​​ക്ക​​​മു​​​ള്ള നി​​​കു​​​തി​​​ക​​​ൾ കൂ​​​ടാ​​​തെ​​​യാ​​​ണ് പ്രോ​​​ഫി​​​റ്റ് മാ​​​ർ​​​ജി​​​ൻ ഇ​​​ന​​​ത്തി​​​ലും ബെവ്‌കോ തു​​​ക ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.