ഹോ​ട്ട​ലി​ലെ ചി​ല്ലു​മേ​ശ കൈ​കൊ​ണ്ടു ത​ല്ലി​ത്ത​ക​ർ​ത്ത യു​വാ​വ് ര​ക്തം വാ​ർ​ന്നു മ​രി​ച്ചു
ഹോ​ട്ട​ലി​ലെ ചി​ല്ലു​മേ​ശ  കൈ​കൊ​ണ്ടു ത​ല്ലി​ത്ത​ക​ർ​ത്ത  യു​വാ​വ് ര​ക്തം വാ​ർ​ന്നു മ​രി​ച്ചു
Saturday, June 19, 2021 12:34 AM IST
പാ​​​ല​​​ക്കാ​​​ട്: ല​​​ഘു​​​ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​യി​​​ലെ ചി​​​ല്ലു​​​മേ​​​ശ കൈ​​​കൊ​​​ണ്ട് ത​​​ല്ലി​​​ത്ത​​​ക​​​ർ​​​ത്ത യു​​​വാ​​​വ് ഞ​​​ര​​​ന്പ് മു​​​റി​​​ഞ്ഞ് ര​​​ക്തം​​​ വാ​​​ർ​​​ന്നു മ​​​രി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ പാ​​​ല​​​ക്കാ​​​ട് കൂ​​​ട്ടു​​​പാ​​​ത​​​യി​​​ലാ​​​ണ് സം​​​ഭ​​​വം.

ക​​​ല്ലി​​​ങ്ക​​​ൽ ക​​​ള​​​പ്പ​​​ക്കാ​​​ട് ശ്രീ​​​ജി​​​ത് (25) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ല​​​ഘു​​​ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​യി​​​ൽ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണ് ശ്രീ​​​ജി​​​ത്ത് ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​ത്.

മീ​​​ൻ ക​​​റി​​​യെ​​​ച്ചൊ​​​ല്ലി​​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ചി​​​ല്ലു​​​മേ​​​ശ ശ്രീ​​​ജി​​​ത്ത് കൈ​​​കൊ​​​ണ്ട് ഇ​​​ടി​​​ച്ചു​​​ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നു ക​​​സ​​​ബ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കും പി​​​ന്നീ​​​ട് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കും കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.


ച​​​ര​​​ക്കുവാ​​​ഹ​​​ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി തു​​​റ​​​ന്നു​​​വ​​​ച്ച​​​താ​​​യി​​​രു​​​ന്നു ല​​​ഘു​​​ഭ​​​ക്ഷ​​​ണ​​​ശാ​​​ല. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ പോ​​​ലീ​​​സെ​​​ത്തി ക​​​ട പൂ​​​ട്ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.