കോ​വാ​ക്സി​ൻ ര​ണ്ടാം ഡോ​സിനു ന​ട​പ​ടി സ്വീ​ക​രി​ച്ചെന്നു മു​ഖ്യ​മ​ന്ത്രി
കോ​വാ​ക്സി​ൻ ര​ണ്ടാം ഡോ​സിനു ന​ട​പ​ടി സ്വീ​ക​രി​ച്ചെന്നു മു​ഖ്യ​മ​ന്ത്രി
Saturday, June 19, 2021 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​നേ​​​ഷ​​​ൻ ല​​​ഭി​​​ക്കേ​​​ണ്ട​​​വ​​​ർ​​​ക്ക് കോ​​​വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചുവ​​​രു​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ര​​​ണ്ടാം ഡോ​​​സ് കി​​​ട്ടേ​​​ണ്ട​​​വ​​​ർ​​​ക്ക് വൈ​​​കാ​​​തെ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നും മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കോ​​​വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തു ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി ര​​​ണ്ടാം​​​ഘ​​​ട്ട വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യെ​​​ന്നും ആ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ധ​​​ർ നി​​​ശ്ച​​​യി​​​ച്ച സ​​​മ​​​യ​​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞി​​​ട്ടും ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​ൻ ല​​​ഭി​​​ക്കാ​​​തെ ജ​​​നം നെ​​​ട്ടോ​​​ട്ട​​​മോ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന വി​​​വ​​​രം ഇ​​​ന്ന​​​ലെ ദീ​​​പി​​​ക റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ര​​​ണ്ടാം​​​ഡോ​​​സ് വാ​​​ക്സി​​​നേ​​​ഷ​​​ൻ എ​​​ന്നുമു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തു പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു കൃ​​​ത്യ​​​മാ​​​യി പ​​​റ​​​യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ല. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണു ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​ൻ ക്ഷാ​​​മം സം​​​സ്ഥാ​​​ന​​​ത്ത് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.