എസ്. രമേശന് നായര്‍ക്ക് വിട
Sunday, June 20, 2021 1:06 AM IST
കൊച്ചി: അന്തരിച്ച കവി എസ്. രമേശന് നായര്‍ക്ക് മലയാളക്കര വിട നല്കി. പച്ചാളം ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി. രാജീവ്, കളക്ടര്‍ എസ്. സുഹാസ് എന്നിവര്‍ക്ക് വേണ്ടി പ്രോട്ടോകോൾ ഓഫീസര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
എളമക്കരയിലെ വസതിയിലെ ചടങ്ങുകള്‍ക്കു ശേഷം രാവിലെ 11 ന് പച്ചാളം ശാന്തികവാടത്തില്‍ ഏകമകന് മനു രമേശ് ചിതയ്ക്കു തീകൊളുത്തി. മേയര്‍ എം. അനില്‍കുമാര്‍, അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എം.ജെ. തോമസ് തുടങ്ങിയവർ പങ്കെടുത്തു.