കാ​ലി​ലെ ര​ക്ത​ധ​മ​നി​യി​ല്‍ അ​ടി​ഞ്ഞുകൂ​ടി​യ കാ​ത്സ്യം നീ​ക്കംചെ​യ്തു
Monday, June 21, 2021 1:07 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കാ​ലി​ലെ ര​ക്ത​ധ​മ​നി​യി​ല്‍ അ​ടി​ഞ്ഞു കൂ​ടി​യ കാ​ത്സ്യം ഐ​വി​എ​ല്‍ (ഇ​ൻ​ട്രാ​വാ​സ്കു​ല​ര്‍ ലി​തോ​ട്രി​പ്സി) എ​ന്ന നൂ​ത​ന ചി​കി​ത്സാ​രീ​തി​യി​ലൂ​ടെ നീ​ക്കം ചെ​യ്തു.

പ്ര​മേ​ഹം മൂ​ര്‍​ച്ഛി​ച്ച് ഉ​ണ​ങ്ങാ​ത്ത വ്ര​ണ​വും ഗു​രു​ത​ര​മാ​യ കാ​ലു​വേ​ദ​ന​യു​മാ​യി ര​ണ്ടാ​ഴ്ച മു​മ്പ് വി​പി​എ​സ് ലേ​ക്‌ഷോറി​ല്‍ പ്ര​വേ​ശി​പ്പി​ച്ച 75കാ​ര​നാ​ണ് ഈ ​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തി​ല്‍ ആ​ശ്വാ​സം ല​ഭി​ച്ച​ത്. ലേ​ക്‌ഷോർ ആ​ശു​പ​ത്രി കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​രാ​യ ഡോ. ​സി​ബി ഐ​സ​ക്, ഡോ. ​വി. ആ​ന​ന്ദ്കു​മാ​ര്‍ എ​ന്നി​വ​രാ​ണു ചി​കി​ത്സ​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ക​ടു​ത്ത കാ​ലു​വേ​ദ​ന അ​നു​ഭ​വി​ച്ചി​രു​ന്ന രോ​ഗി​യി​ല്‍ ന​ട​ത്തി​യ വാ​സ്കു​ലാ​ര്‍ ഡോ​പ്ളർ ടെ​സ്റ്റി​ലാ​ണു കാ​ലി​ലെ ര​ക്ത​ധ​മ​നി​യി​ല്‍ ര​ക്ത​പ്ര​വാ​ഹം തീ​രെ കു​റ​ഞ്ഞി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു ന​ട​ത്തി​യ ആ​ന്‍​ജി​യോ​ഗ്രാ​മും ഇ​ത് ശ​രി​വ​ച്ചു. കാ​ലി​ലേ​ക്കു​ള്ള പ്ര​ധാ​ന ധ​മ​നി​യി​ല്‍ കാ​ത്സ്യം അ​ടി​ഞ്ഞു​കൂ​ടി ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞി​രു​ന്നു. ബ്ലോ​ക്കാ​യ ഭാ​ഗ​ത്ത് ശ​ബ്ദ​ത​രം​ഗ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന ഒ​രു​ത​രം സ​വി​ശേ​ഷ ബ​ലൂ​ണാ​ണ് ഐ​വി​എ​ല്ലി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​ശ​ബ്ദ​ത​രം​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഊ​ര്‍​ജം കാ​ത്സ്യ​ത്തെ പൊ​ടി​ക്കു​വാ​ന്‍ സ​ഹാ​യി​ക്കു​ന്നു.


ഇ​തേ​ത്തു​ട​ർ​ന്ന് സ്റ്റെ​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ച് ര​ക്ത​പ്ര​വാ​ഹ​വും ശ​രി​യാ​യ നി​ല​യി​ലാ​ക്കി. ഇ​തോ​ടെ കാ​ലു​വേ​ദ​ന മാ​റു​ക​യും വ്ര​ണം ഉ​ണ​ങ്ങാ​ന്‍​തു​ട​ങ്ങു​ക​യും ചെ​യ്തു.​ അ​ര​ക്കെ​ട്ടി​നു താ​ഴെ​യു​ണ്ടാ​ക്കു​ന്ന ചെ​റി​യൊ​രു ദ്വാ​ര​ത്തി​ലൂ​ടെ (പി​ന്‍​ഹോ​ള്‍) ലോ​ക്ക​ല്‍ അ​ന​സ്തേ​ഷ്യ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ഏ​റ്റ​വും കു​റ​വ് സ​ങ്കീ​ര്‍​ണ​ത​ക​ളോ​ടെ ചെ​യ്യാ​വു​ന്ന പ്ര​ക്രി​യ​യാ​ണ് ഐ​വി​എ​ല്‍ എ​ന്ന് ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം വ​ഹി​ച്ച ഡോ. ​സി​ബി ഐ​സ​ക് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.