കടം വാങ്ങിയ പണം തിരിച്ചുനൽകിയതെന്ന് സി.കെ. ജാനു
Monday, June 21, 2021 1:07 AM IST
സുൽത്താൻ ബത്തേരി: വായ്പ വാങ്ങിയ പണമാണു സി.കെ. ശശീന്ദ്രനു നൽകിയതെന്നു സി.കെ. ജാനു. കോഴ വാങ്ങിയ പണമല്ല. കൃഷിയിലൂടെ കണ്ടെത്തിയ പണമാണ്.
ബാങ്ക് വഴിയാണ് വായ്പ ശരിയാക്കിത്തന്നത്. ബാങ്കിലാണു പണം തിരിച്ചടച്ചത്. കോഴപ്പണമാണ് നൽകിയതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തെറ്റായ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കും- ജാനു പറഞ്ഞു.