ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ മാ​ത്രം ഒ​ഴി​വാ​ക്കി​യ​ത് നി​രാ​ശാ​ജ​ന​കം: സീ​റോ മ​ല​ബാ​ര്‍ കു​ടും​ബ കൂ​ട്ടാ​യ്മ
Tuesday, June 22, 2021 12:52 AM IST
കൊ​ച്ചി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യും എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും തു​റ​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​ക​ണ​മെ​ന്നു സീ​റോ മ​ല​ബാ​ര്‍ സ​ഭാ കു​ടും​ബക്കൂട്ടാ​യ്മ. ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ​ക്കാ​ല​മാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ മാ​ത്രം ഒ​ഴി​വാ​ക്കി​യ​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ യ​ഥാ​ക്ര​മം പു​തു​ക്കി ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യി സാ​ധാ​ര​ണ രീ​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


സീ​റോ മ​ല​ബാ​ര്‍ സ​ഭാ കു​ടും​ബക്കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ.​ലോ​റ​ന്‍​സ് തൈ​ക്കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​രാ​ജു ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ഡോ.​ ഡെ​യ്സ​ന്‍ പാ​ണേ​ങ്ങാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.