മി​ക​ച്ച സേ​വ​ന​മൊ​രു​ക്കി മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ
മി​ക​ച്ച സേ​വ​ന​മൊ​രു​ക്കി മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ
Tuesday, June 22, 2021 12:52 AM IST
പാ​ലാ: കേ​ര​ള​ത്തി​ലെ മി​ക​ച്ച ടെ​ർ​ഷ്യ​റി കെ​യ​ർ ഹോ​സ്പി​റ്റ​ലാ​യ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ​യി​ൽ ഇ​നി രോ​ഗി​ക​ൾ​ക്കാ​യു​ള്ള സേ​വ​ന​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ അ​തീ​വസു​ര​ക്ഷ​യോ​ടെ ല​ഭ്യ​മാ​ക്കു​ന്നു. മാ​ർ​ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ​യു​ടെ പു​തി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ക​ർ​മം ഇ​ന്ന​ലെ പാ​ലാ രൂ​പ​ത​യു​ടെ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ർ​വ​ഹി​ച്ചു. ഐ​പി ഫാ​ർ​മ​സി, ഐ​പി ഫാ​ർ​മ​സി ക​ണ്‍​സ്യൂ​മ​ബി​ൾ സ്റ്റോ​ർ, മെ​ഡി​ക്ക​ൽ ട്രാ​ൻ​സ്ക്രി​പ്ഷ​ൻ, കോ​ൾ സെ​ന്‍റ​ർ, ഇ​ന്‍റ​ർ​വ്യൂ റൂം ​തു​ട​ങ്ങി നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​നം പു​ന​ഃക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​കു​ന്ന രോ​ഗി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഐ​പി ഫാ​ർ​മ​സി, ഐ​പി ഫാ​ർ​മ​സി ക​ണ്‍​സ്യൂ​മ​ബി​ൾ സ്റ്റോ​ർ എ​ന്നി​വ ആ​ശു​പ​ത്രി​യു​ടെ നാ​ലാം നി​ല​യി​ലും മെ​ഡി​ക്ക​ൽ ട്രാ​ൻ​സ്ക്രി​പ്ഷ​ൻ അ​ഞ്ചാം നി​ല​യി​ലു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​യ്ക്കു പു​റ​മെ 24x7 പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ​സെ​ന്‍റ​ർ ഗ്രൗ​ണ്ട് ഫ്ളോ​റി​ലും, ആ​ശു​പ​ത്രി​യി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് ഭാ​ഗ​മാ​യു​ള്ള ഇ​ന്‍റ​ർ​വ്യൂ റൂം ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്കി​ലു​മാ​ണ് ഇ​നി​മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ക. മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ​യു​ടെ ഹൃ​ദ​യ​മാ​ണ് ഫാ​ർ​മ​സി എ​ന്നും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യു​ടെ സേ​വ​നം ഇ​നി​മു​ത​ൽ കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്നും ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആ​ശീ​ർ​വാ​ദ​ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.


ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തും അ​തി​ന​നു​സ​രി​ച്ചു ജ​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ന്ന സേ​വ​നം മി​ക​ച്ച​താ​ക്കാ​ൻ ക​ഴി​യു​ന്ന​തും എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മം കൊ​ണ്ടാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​യോ​ടു​ള്ള സ്നേ​ഹ​വും സ​ഹ​ക​ര​ണ​വു​മാ​ണ് ഇ​തി​ലൂ​ടെ വെ​ളി​വാ​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മോ​ണ്‍. ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ പ​റ​ഞ്ഞു.

പു​തി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ശീ​ർ​വാ​ദ​ക​ർ​മത്തി​ൽ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നൊ​പ്പം ആ​ശു​പ​ത്രി മാ​നേ​ജിം​ഗ്് ഡ​യ​റ​ക്ട​ർ മോ​ണ്‍. ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ, മ​റ്റ ്ഡ​യ​റ​ക്ടേ​ഴ്സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേധാവികൾ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.