തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ത്ത​ര​വി​റ​ക്കി; ഒ​രേ സ​മ​യം 15 പേ​ർ​ക്ക് ക്ഷേ​ത്ര ദ​ർ​ശ​നം
തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ത്ത​ര​വി​റ​ക്കി; ഒ​രേ സ​മ​യം 15 പേ​ർ​ക്ക് ക്ഷേ​ത്ര ദ​ർ​ശ​നം
Thursday, June 24, 2021 1:10 AM IST
തിരുവനന്തപുരം: ഒ​രേ സ​മ​യം 15 പേ​ർ​ക്ക് ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്താ​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ത്ത​ര​വി​റ​ക്കി. 15 പേ​ർ ദ​ർ​ശ​നം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യാ​ൽ വീ​ണ്ടും അ​ത്ര​യും പേ​രെ ക​ട​ത്തി​വി​ടാം. പൂ​ജാ സ​മ​യ​ങ്ങ​ളി​ൽ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ല.​ക ശ്രീ​കോ​വി​ലി​ൽ നി​ന്ന് ശാ​ന്തി​ക്കാ​ർ ഭ​ക്ത​ർ​ക്ക് നേ​രി​ട്ട് പ്ര​സാ​ദം ന​ൽ​കാ​ൻ പാ​ടി​ല്ല. വ​ഴി​പാ​ട് സാ​ധ​ന​ങ്ങ​ൾ നാ​ല​ന്പ​ല​ത്തി​നു പു​റ​ത്ത് ഒ​രു ഭാ​ഗ​ത്ത് ഭ​ക്ത​രു​ടെ പേ​ര് എ​ഴു​തി സൂ​ക്ഷി​ക്കേ​ണ്ട​തും കൈ​പ്പ​റ്റാ​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് സാ​നി​റ്റൈ​സേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം.​


ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി 16 നു ​മു​ക​ളി​ലു​ള്ള സ്ഥ​ല​ത്തെ ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്കി​ന് അ​നു​സ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാം. ബ​ലി​ത​ർ​പ്പ​ണം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് 15 പേ​രി​ൽ കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കാ​തെ ന​ട​ത്ത​ണം. അ​ന്ന​ദാ​നം അ​നു​വ​ദി​ക്കി​ല്ല. സ​പ്താ​ഹം,ന​വാ​ഹം എ​ന്നി​വ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.