പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന: ഡോ​ക്ട​ര്‍​ക്ക് തീ​രു​മാനിക്കാമെന്ന് ഹൈ​ക്കോ​ട​തി
പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന: ഡോ​ക്ട​ര്‍​ക്ക് തീ​രു​മാനിക്കാമെന്ന് ഹൈ​ക്കോ​ട​തി
Friday, July 23, 2021 12:05 AM IST
കൊ​​​ച്ചി: കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച തീ​​രു​​മാ​​നം ആ​​​ഗോ​​​ഗ്യ​​സ്ഥി​​​തി പ​​​രി​​​ഗ​​​ണി​​​ച്ച് ബ​​​ന്ധ​​​പ്പെ​​​ട്ട ഡോ​​​ക്ട​​​ര്‍​ക്ക് എ​​​ടു​​​ക്കാ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

പ്ര​​​തി​​​ക​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പ​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് പി​​​ന്‍​വ​​​ലി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ആവ ശ്യപ്പെട്ടു. നെ​​​ടു​​​ങ്ക​​​ണ്ടം ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച ജ​​​സ്റ്റീ​​​സ് നാ​​​രാ​​​യ​​​ണ​​​കു​​​റു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ല​​​പ്പു​​​റം താ​​​നൂ​​​ര്‍ സ്വ​​​ദേ​​​ശി ഡോ. ​​​പ്ര​​​തി​​​ഭ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.