അറ്റൻഡന്റുമാരുടെ നിയമനത്തിൽ ആശാ വർക്കർമാർക്ക് മുൻഗണന: പരിശോധിക്കുമെന്നു മന്ത്രി
Saturday, July 24, 2021 12:59 AM IST
തിരുവനന്തപുരം: ഓഫീസ് അറ്റൻഡന്റുമാരെ നിയമിക്കുന്പോൾ ആശാ വർക്കർമാർക്കു മുൻഗണന നൽകുന്നതു സർക്കാർ പരിശോധിക്കുമെന്നു മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. ടി.പി. രാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ആശാ പ്രവർത്തകർക്കു കോവിഡ് പ്രതിരോധ ഉപകരണങ്ങളായ മാസ്ക്, സാനിറ്റൈസർ, കൈയുറകൾ തുടങ്ങിയവ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ- സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നു നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വീണ്ടും ആവശ്യമായ നിർദേശം നൽകും.