ജുഡീഷൽ അന്വേഷണം വേണം: കെ. സുധാകരൻ
Saturday, July 24, 2021 12:59 AM IST
തിരുവനന്തപുരം: തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കൊള്ളയിൽ സ്വതന്ത്ര ജുഡീഷൽ അന്വേഷണം വേണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല ആസ്തിയെപ്പോലും ബാധിക്കുന്ന അതീവ ഗുരുതരമായ ക്രമക്കേടാണു നടന്നത്. ബാങ്കിനു പ്രത്യേകമായുള്ള കണ്‍കറന്റ് ഓഡിറ്റർ പരിശോധിക്കുന്ന ബാങ്കിലാണ് തിരിമറി നടത്തിയിരിക്കുന്നത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ ഉദ്യോഗസ്ഥർ നടത്തിയ സംഘടിതമായ കൊള്ളയാണിതെന്നും അദ്ദേഹം പറഞ്ഞു.