തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ പ്രദര്‍ശിപ്പിക്കും: മന്ത്രി
Sunday, July 25, 2021 12:38 AM IST
കൊച്ചി: സാക്ഷരതാ മിഷന് നടപ്പാക്കിവരുന്ന സ്ത്രീധനമുക്തകേരളം കാമ്പയിന്റെ ഭാഗമായി സാക്ഷരതാ മിഷന് തയാറാക്കിയ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്. പ്രഫ എം.കെ. സാനുവില്നിന്നു സ്ത്രീധനവിരുദ്ധ പ്രതിജ്ഞ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും പ്രപഞ്ചത്തെ നിലനിര്‍ത്തുകയും ചെയ്യുന്ന സ്ത്രീയെ ബഹുമാനിക്കാന്‍ ശീലിക്കണമെന്ന് പ്രഫ സാനു പറഞ്ഞു.