അനന്യകുമാരിയുടെ മരണം: ഡോക്ടറെ ചോദ്യം ചെയ്യും
Sunday, July 25, 2021 1:25 AM IST
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സ് ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറെ അന്വേഷണസംഘം ചോദ്യംചെയ്യും.
അനന്യയുടെ പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്കിയ വിദഗ്ധ സംഘം നല്കിയ റിപ്പോര്ട്ടിന്മേലാണ് ഡോക്ടറെ നാളെ ചോദ്യംചെയ്യുക. ഒരുവര്‍ഷം മുമ്പു നടന്ന അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പോരായ്മകളടക്കം നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.