ജൈവായുധ പരാമർശം: മൊബൈലും ലാപ്‌ടോപ്പും കോടതിയില്‍ ഹാജരാക്കാത്തതിൽ ആശങ്ക: ആയിഷ
ജൈവായുധ പരാമർശം: മൊബൈലും ലാപ്‌ടോപ്പും കോടതിയില്‍ ഹാജരാക്കാത്തതിൽ ആശങ്ക: ആയിഷ
Wednesday, July 28, 2021 2:02 AM IST
കൊ​​ച്ചി: ജൈ​​വാ​​യു​​ധ പ​​രാ​​മ​​ര്‍ശ​​ത്തെ​​ത്തു​​ട​​ര്‍ന്നു​​ള്ള രാ​​ജ്യ​​ദ്രോ​​ഹ​​ക്കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ന്വേ​​ഷ​​ണ സം​​ഘം പി​​ടി​​ച്ചെ​​ടു​​ത്ത ത​​ന്‍റെ മൊ​​ബൈ​​ലും സ​​ഹോ​​ദ​​ര​​ന്‍റെ ലാ​​പ്‌​​ടോ​​പ്പും കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നും ഇ​​വ​​യി​​ല്‍ കൃ​​ത്രി​​മം കാ​​ട്ടി വ്യാ​​ജ തെ​​ളി​​വു​​ക​​ളു​​ണ്ടാ​​ക്കു​​മോ​​യെ​​ന്ന് ആ​​ശ​​ങ്ക​​യു​​ണ്ടെ​​ന്നും ആ​​യി​​ഷ സു​​ല്‍ത്താ​​ന ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ വ്യ​​ക്ത​​മാ​​ക്കി.

ല​​ക്ഷ​​ദ്വീ​​പി​​ലെ ജ​​ന​​ങ്ങ​​ള്‍ക്കു നേ​​രെ കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍ ജൈ​​വാ​​യു​​ധം പ്ര​​യോ​​ഗി​​ച്ചെ​​ന്ന പ​​രാ​​മ​​ര്‍ശ​​ത്തെ​​ത്തു​​ട​​ര്‍ന്ന് ത​​നി​​ക്കെ​​തി​​രെ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത രാ​​ജ്യ​​ദ്രോ​​ഹ​​ക്കേ​​സ് റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​യി​​ഷ സു​​ല്‍ത്താ​​ന ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ഈ ​​വി​​ശ​​ദീ​​ക​​ര​​ണ​​വും ന​​ല്‍കി​​യി​​ട്ടു​​ള്ള​​ത്.


കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ അ​​ന്വേ​​ഷ​​ണ സം​​ഘം വീ​​ട്ടി​​ല്‍ ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് പ്ല​​സ് ടു ​​പ​​ഠ​​നം പൂ​​ര്‍ത്തി​​യാ​​ക്കി നി​​ല്‍ക്കു​​ന്ന സ​​ഹോ​​ദ​​ര​​ന്‍റെ ലാ​​പ്‌​​ടോ​​പ്പ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ഇ​​വ കോ​​ട​​തി​​യി​​ല്‍ സ​​മ​​ര്‍പ്പി​​ക്കാ​​തെ ഗു​​ജ​​റാ​​ത്തി​​ലെ ഫോ​​റ​​ന്‍സി​​ക് ലാ​​ബി​​ലേ​​ക്കു പ്ര​​ത്യേ​​ക ദൂ​​ത​​ന്‍ വ​​ഴി പ​​രി​​ശോ​​ധ​​ന​​യ്ക്കു ന​​ല്‍കി​​യെ​​ന്നും ഐ​​ഷ ആ​​രോ​​പി​​ക്കു​​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.