കു​തി​രാ​ന്‍ തു​ര​ങ്കം ഓ​ഗ​സ്റ്റി​ല്‍ തു​റ​ക്കാ​നായേക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
കു​തി​രാ​ന്‍ തു​ര​ങ്കം ഓ​ഗ​സ്റ്റി​ല്‍ തു​റ​ക്കാ​നായേക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Wednesday, July 28, 2021 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​തി​​​രാ​​​ന്‍ തു​​​ര​​​ങ്ക​​​ത്തി​​​ന്‍റെ ഒ​​​രു ട​​​ണ​​​ല്‍ ഓ​​​ഗ​​​സ്റ്റി​​​ല്‍ ത​​​ന്നെ തു​​​റ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​യെന്നു പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്.

നി​​​ര്‍​മാ​​​ണപ്ര​​​വൃ​​​ത്തി വി​​​ല​​​യി​​​രു​​​ത്തി​​​ മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് യോ​​​ഗം ചേ​​​ര്‍​ന്നു. നി​​​ര്‍​മാ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ​​​ല്ലാം പൂ​​​ര്‍​ത്തി​​​യാ​​​ക്കി ഒ​​​രു ട​​​ണ​​​ല്‍ തു​​​റ​​​ക്കു​​​ന്ന​​​തി​​​നായു​​​ള്ള മി​​​നു​​​ക്കു​​​പ​​​ണി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി അ​​​ധി​​​കൃ​​​ത​​​ര്‍ യോ​​​ഗ​​​ത്തെ അ​​​റി​​​യി​​​ച്ചു. ജോ​​​ലി​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​ത്.


നാളെ ട്ര​​​യ​​​ല്‍ റ​​​ണ്‍ ന​​​ട​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തി​​​ന് ശേ​​​ഷം ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ സു​​​ര​​​ക്ഷാ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക​​​ണം.

സു​​​ര​​​ക്ഷാ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ച്ച​​​ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യും തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​റ്റു മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യും ച​​​ര്‍​ച്ച ന​​​ട​​​ത്തും. തു​​​ട​​​ര്‍​ന്ന് അടുത്തമാസം ത​​​ന്നെ തു​​​ര​​​ങ്ക​​​ത്തി​​​ന്‍റെ ഒ​​​രു ട​​​ണ​​​ല്‍ തു​​​റ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.