കു​ടും​ബവ​ർ​ഷം: പാ​ലാ രൂ​പ​ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു
കു​ടും​ബവ​ർ​ഷം: പാ​ലാ രൂ​പ​ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു
Wednesday, July 28, 2021 2:21 AM IST
പാ​​ലാ: 2021 മാ​​ർ​​ച്ച് 19 മു​​ത​​ൽ 2022 മാ​​ർ​​ച്ച് 19 വ​​രെ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ കു​​ടും​​ബ​​വ​​ർ​​ഷ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി പാ​​ലാ രൂ​​പ​​ത രൂ​​പ​​ത​​യി​​ലെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കാ​​യി വി​​വി​​ധ ക്ഷേ​​മപ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്നു.

കു​​ടും​​ബ​​ങ്ങ​​ൾ വ​​ലി​​യ സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​ക​​ൾ നേ​​രി​​ടു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സം, ആ​​രോ​​ഗ്യം, ജോ​​ലി ഇ​​വ​​യെ​​ല്ലാം ക്ലേ​​ശ​​ക​​ര​​മാ​​യ ദൗ​​ത്യ​​ങ്ങ​​ളാ​​ണ്. കൂ​​ടു​​ത​​ൽ കു​​ട്ടികളു​​ള്ള കു​​ടും​​ബ​​ങ്ങ​​ൾ​​ നേ​​രി​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന പ്ര​​തി​​സ​​ന്ധി​​ക​​ൾ​​ക്ക് ആ​​ശ്വാ​​സം ന​​ൽ​​കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് രൂ​​പ​​ത വി​​വി​​ധ ക്ഷേ​​മപ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തെ​​ന്ന് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​റി​​യി​​ച്ചു.

ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ൾ

* 2000ത്തി​​നു​​ശേ​​ഷം വി​​വാ​​ഹി​​ത​​രാ​​യ പാ​​ലാ രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ ദ​​ന്പ​​തി​​ക​​ൾ​​ക്ക് അ​​ഞ്ചോ അ​​തി​​ൽ കൂ​​ടു​​ത​​ലോ കു​​ട്ടി​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ൽ ഓ​​രോ മാ​​സ​​വും 1500 രൂ​​പ സാ​​ന്പ​​ത്തി​​കസഹാ യം 2021 ഓ​​ഗ​​സ്റ്റ് മു​​ത​​ൽ പാ​​ലാ രൂ​​പ​​ത​​യു​​ടെ ഫാ​​മി​​ലി അപ്പേ സ്തലേറ്റ് വ​​ഴി ല​​ഭി​​ക്കും.

* പാ​​ലാ രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ കു​​ടും​​ബ​​ങ്ങ​​ളി​​ൽ അ​​ഞ്ചോ അ​​തി​​ല​​ധി​​ക​​മോ കു​​ട്ടി​​ക​​ളു​​ള്ള ദ​​ന്പ​​തി​​ക​​ളി​​ൽ ഒ​​രാ​​ൾ​​ക്ക് അ​​വ​​രു​​ടെ വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത​​യ​​നു​​സ​​രി​​ച്ച് രൂ​​പ​​ത വ​​ക ചേ​​ർ​​പ്പു​​ങ്ക​​ലി​​ലു​​ള്ള മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ൽ ജോ​​ലി​​ക​​ളി​​ൽ മു​​ൻ​​ഗ​​ണ​​ന ല​​ഭി​​ക്കും.

* പാ​​ലാ രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള ചേ​​ർ​​പ്പു​​ങ്ക​​ൽ മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ലും മു​​ട്ടു​​ചി​​റ ഹോ​​ളി ഗോ​​സ്റ്റ് മി​​ഷ​​ൻ ഹോ​​സ്പി​​റ്റ​​ലി​​ലും പാ​​ലാ രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ ദ​​ന്പ​​തി​​ക​​ളു​​ടെ നാ​​ലാ​​മ​​ത്തേ​​തും തു​​ട​​ർ​​ന്നു​​ള്ള പ്ര​​സ​​വ​​ത്തി​​നാ​​യി അ​​ഡ്മി​​റ്റ് ആ​​കു​​ന്ന​​തും മു​​ത​​ൽ ഡി​​സ്ചാ​​ർ​​ജ് ആ​​കു​​ന്ന​​തു​​വ​​രെ​​യു​​ള്ള ചെ​​ല​​വു​​ക​​ൾ സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കും.


* ചേ​​ർ​​പ്പു​​ങ്ക​​ൽ മാ​​ർ സ്ലീ​​വാ ന​​ഴ്സിം​​ഗ് കോ​​ള​​ജി​​ൽ കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ ഗ​​വ​​ണ്‍​മെ​​ന്‍റ് നി​​യ​​മ​​ങ്ങ​​ൾ​​ക്ക​​നു​​സൃ​​ത​​മാ​​യി പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ന്ന കു​​ട്ടി​​ക​​ളി​​ൽ പാ​​ലാ രൂ​​പ​​ത​​യി​​ലെ കു​​ടും​​ബ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള നാ​​ലാ​​മ​​തു മു​​ത​​ലു​​ള്ള കു​​ട്ടി​​ക​​ളു​​ടെ പ​​ഠ​​ന ച്ചെ​​ല​​വു​​ക​​ൾ സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കും.

* പാ​​ലാ രൂ​​പ​​ത​​യി​​ലെ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ നാ​​ലാ​​മ​​താ​​യും തു​​ട​​ർ​​ന്നും ജ​​നി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് പാ​​ലാ രൂ​​പ​​ത​​യു​​ടെ സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ലും ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് കോ​​ള​​ജി​​ലും അ​​ഡ്മി​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് ട്യൂ​​ഷ​​ൻ ഫീ​​സ് സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കും.

* 2000 വ​​ർ​​ഷം മു​​ത​​ൽ കു​​ടും​​ബ​​വ​​ർ​​ഷ​​മാ​​യ 2021 വ​​രെ ജ​​നി​​ച്ച​​വ​​രാ​​യ പാ​​ലാ രൂ​​പ​​ത​​യി​​ലെ കു​​ടും​​ബ​​ങ്ങ​​ളി​​ൽ നാ​​ലാ​​മ​​തോ അ​​തി​​നു​​ശേ​​ഷ​​മോ ജ​​നി​​ക്കു​​ന്ന കു​​ട്ടി​​ക​​ളി​​ൽ സാ​​ന്പ​​ത്തി​​ക വി​​ഷ​​മ​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ​​ക്ക് നി​​ർ​​ദി​​ഷ്‌ട യോ​​ഗ്യ​​ത​​ക​​ളും ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ അ​​താ​​തു സ​​മ​​യ​​ങ്ങ​​ളി​​ലെ നി​​യ​​മ​​ന മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​മ​​നു​​സ​​രി​​ച്ച് വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​യ​​മ​​ന പ​​രി​​ഗ​​ണ​​ന ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.