തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 22,129 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 1,79,130 സാന്പിളുകൾ പരിശോധിച്ചപ്പോഴാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ശതമാനം. ഇന്നലെ 156 മരണം സ്ഥിരീകരിച്ചു. ആകെ മരണം 16,326 ആയി. 116 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 13,415 പേർ രോഗമുക്തി നേടി. 1,45,371 പേരാണു ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 4,037, തൃശൂർ 2,623, കോഴിക്കോട് 2,397, എറണാകുളം 2,352, പാലക്കാട് 2,115, കൊല്ലം 1,914, കോട്ടയം 1,136, തിരുവനന്തപുരം 1,100, കണ്ണൂർ 1,072, ആലപ്പുഴ 1,064, കാസർഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.