മുട്ടിൽ മരംമുറി: നാലു പേർ അറസ്റ്റിൽ
Thursday, July 29, 2021 1:32 AM IST
ആലുവ: മുട്ടിൽ മരം മുറി കേസിൽ നാല് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. റോജി അഗസ്റ്റ്യൻ, സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, പ്രതികളുടെ ഡ്രൈവർ വിനീഷ് എന്നിവരെയാണ് കുറ്റിപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ സഹോദരങ്ങളുടെ അമ്മ ഇന്നലെ പുലർച്ചെ വയനാട്ടിൽ മരണമടഞ്ഞിരുന്നു.
സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ ഇവർപോകുന്നുണ്ടെന്നറിഞ്ഞ് കുറ്റിപ്പുറത്ത് വാഹനം തടഞ്ഞു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലുവ പോലീസ് ക്ലബിൽ എത്തിച്ച പ്രതികളെ എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. മോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്.