സംസ്ഥാനത്ത് 22,056 പേർക്കു കോവിഡ്
Thursday, July 29, 2021 1:33 AM IST
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ട വരുടെ എണ്ണം ഇരുപതിനായിരത്തിനു മുകളിൽ. രണ്ടു ലക്ഷം സാന്പിളുകൾ പരിശോധിച്ച് റിക്കാർഡ് കുറിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2%.
24 മണിക്കൂറിനിടെ 1,96,902 സാന്പിളുകൾ പരിശോധിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന എണ്ണം പരിശോധനയാണിത്. ഇന്നലെ 131 മരണംകൂടി സ്ഥിരീകരിച്ചു. ആകെ മരണം 16,457.100 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 17,761 പേർ രോഗമുക്തി നേടി. 1,49,534 പേരാണു ചികിത്സയിലുള്ളത്.