കാൻസർ രോഗികൾക്കു റിസർവേഷൻ: റെയിൽവേക്ക് കത്തയച്ചുവെന്ന് മന്ത്രി
Friday, July 30, 2021 12:54 AM IST
തിരുവനന്തപുരം: ആർസിസിയിൽ ചിക്തിസയ്ക്കെത്തുന്ന രോഗികൾക്കുള്ള സൗജന്യ റെയിൽവേ പാസ് ഉപയോഗിച്ചുള്ള റിസർവേഷൻ ഓണ്‍ലൈനായും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി.അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചു.
കോവിഡിനെ തുടർന്ന് പാസ് ഉപയോഗിച്ചുള്ള സൗജ്യ യാത്ര നിർത്തിവച്ചിരിക്കുകയാണെന്നും കെ. ബാബുവിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു