ശശീന്ദ്രന്റെ ഫോണ് വിളി വിവാദം: ലോകായുക്തയിൽ ഹർജി
Friday, July 30, 2021 12:54 AM IST
തിരുവനന്തപുരം: കുണ്ടറ പീഡനക്കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി എന്നിവരാണ് എതിർകക്ഷികൾ.
ശശീന്ദ്രനു മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നുംഅദ്ദേഹത്തിന്റെ പ്രവർത്തി ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി അടുത്ത മാസം നാലിന് പരിഗണിക്കും. മണക്കാട് സ്വദേശി ജിജാ ജയിംസ് മാത്യുവാണ് ഹർജി നൽകിയത്.