ഡോളർ കടത്തു കേസിൽ സന്ദീപ് നായരെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്
Friday, July 30, 2021 12:54 AM IST
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. പൂജപ്പുര ജയിലിലെത്തിയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോളർ കടത്തു കേസിൽ സന്ദീപ് നായർ ആറാം പ്രതിയാണ്.
കോഫെപോസ നിയമപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലായതിനാലാണ് കോടതി അനുമതിയോടെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.