ഇന്ധനവില: കെസിഎഫിന്റെ ഹര്‍ജിയില്‍ നോട്ടീസ്
Friday, July 30, 2021 1:51 AM IST
കൊച്ചി: ജനവിരുദ്ധവും അശാസ്ത്രീയവുമായ ഇന്ധന വിലവര്‍ധനയ്ക്കെതിരേ കേരള കാത്തലിക് ഫെഡറേഷന്റെ (കെസിഎഫ്) പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നോട്ടീസ് അയച്ചു.
ഏഴു മാസത്തോളമായി യാതൊരുവിധ അടിസ്ഥാനവുമില്ലാതെ ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരേ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാതിരുന്ന ഘട്ടത്തിലാണു ഹൈക്കോടതിയെ സമീപിച്ചതെന്നു കേരള കാത്തലിക് ഫെഡറേഷന് പ്രസിഡന്റ് പി.കെ. ജോസഫ്, ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് കോയിക്കര, ട്രഷറര്‍ അഡ്വ. ജസ്റ്റിന് കരിപ്പാട്ട് എന്നിവര്‍ അറിയിച്ചു.