ഐസിഎസ്ഇ, ഐഎസ്സി ഇംപ്രൂവ്മെന്റ് പരീക്ഷ: അപേക്ഷ ഓഗസ്റ്റ് നാല് വരെ
Saturday, July 31, 2021 1:51 AM IST
തിരുവനന്തപുരം: ഐസിഎസ്ഇ, ഐഎസ്സി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് നാല് വരെയാക്കി. നേരത്തേ ഇത് ഓഗസ്റ്റ് ഒന്നു വരെയായിരുന്നു. പുനർമൂല്യ നിർണയത്തിനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്കും ആവശ്യമെങ്കിൽ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
കംപാർട്ട്മെന്റ് പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതിയും ഓഗസ്റ്റ് നാല് വരെയാണ്. പരീക്ഷാ കേന്ദ്രങ്ങൾ മാറ്റേണ്ട വിദ്യാർഥികൾ കരിയേഴ്സ് പോർട്ടൽ വഴി അപേക്ഷിക്കേണ്ടതാണ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷമാണ് പരീക്ഷ കേന്ദ്രം മാറ്റുന്നതിനുള്ള അപേക്ഷ നൽകേണ്ടത്. ഓഗസ്റ്റ് 16 മുതൽ പരീക്ഷകൾ നടക്കും.